ജീവിത യാത്രയില്‍ അപൂര്‍വ്വം സംഭവിക്കുന്ന ചില നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

Thursday, February 11, 2010

ഒരു ക്യാമ്പസ് ഇന്റര്‍വ്യൂ കഥ





അടുത്തത് ഇനിം എന്‍റെ ഊഴമാണു ..മനസില്‍ നല്ല ടെന്‍ഷന്‍ ഉണ്ട്. ചിലരെല്ലാം എങ്കിലും സന്തോഷത്തോടെയാണ് ഇറങ്ങി വരുന്നത്. വളരെ കുറച്ചു vacancy മാത്രമേ ഉള്ളു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോള്‍ തന്നെ അത് ഫില്‍ ആയി കാണും. ആദ്യമായാണ് ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത്. dressing എല്ലാം പെര്‍ഫെക്റ്റ്‌ പക്ഷെ ഒരു ആത്മവിശ്വസമില്ലായ്മ,എന്തിന്റെയോ ഒരു ടെന്‍ഷന്‍, ഞാന്‍ ഒരു മണ്ടന്‍ ആണന്നു അവര്‍ക്ക്  തോന്നുമോ?  നിസാര ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറയാന്‍ കഴിഞ്ഞില്ലേല്‍ നാണക്കേടല്ലേ.. ഇങ്ങനെ ഓരോന്നും മനസില്‍ വിചാരിച്ചിരിക്കെ എന്‍റെ പേര് വിളിച്ചു....        
തമ്പുരാനെ ...കാത്തു രക്ഷിക്കണേ ..സകല ദൈവങ്ങളേം വിളിച്ചു പ്രാര്‍ത്ഥിച്ചു ഞാനാ മുറിയിലേക്ക് കയറി ചെന്നു.
ഇതാരോക്കെയാ ഈ ഇരിക്കുന്നെ...എന്‍റെ ടെന്‍ഷന്‍ എല്ലാം പമ്പ കടന്നു.
ജ്യോതികസിമ്രാന്‍, ശോഭന തുടങ്ങിയ ഒന്നാം നിര നടിമാര്‍ ഒരു വശത്തും കനകലതബീന ആന്റണിതുടങ്ങിയ സീരിയല്‍ / സിനിമ നടിമാര്‍ മറുവശത്തും ...ഹോ ..ഇതിനാണോ ഞാന്‍ ടെന്‍ഷന്‍ അടിച്ചേ..എന്‍റെ പൊന്നെ...എന്നെ ചോദ്യം ചോദിച്ചു കൊല്ലു ...

നിന്നെ കൊല്ലാമെടാ...സുര്യന്‍ ആസനത്തില്‍ ഉദിക്കും വരെ കിടന്നുറക്കംഎന്നിട്ട് അവന്‍റെ സ്വപ്നം കാണിച്ച..ങേ ഞെട്ടിയുണര്‍ന്ന എന്നെ നോക്കി ഗോഡ് ഫാദറിലെ ഫിലോമിനയെപ്പോലെ അമ്മ അലറുന്നുണ്ടായിരുന്നു.  
നല്ലൊരു സ്വപ്നം നഷ്ടപെട്ടതിന്‍റെ ദേഷ്യത്തില്‍ കാലത്തെ കാപ്പി കുടി വേണ്ടാന്ന് വച്ചുഅങ്ങനെ എങ്കിലും അമ്മയോട് ഒരു പ്രതികാരം ചെയ്തില്ലേല്‍ എന്‍റെ മനസാക്ഷി എന്നോട് പൊറുക്കില്ല.

8 .30ന്റെ ജീസസ്  കിട്ടിയില്ലേല്‍ പിന്നെ വരുന്ന ബസേല്‍ ഒരു യുദ്ധത്തിനുള്ള ആള് കാണും. ഓ.. ഭാഗ്യത്തിന് അവന്‍ സ്റ്റാന്റ് വിട്ടിട്ടില്ല .ആ ചെകുത്താന്‍ കണ്ടക്ടര്‍ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാ ഞാനാ സീറ്റെല്‍ ഇരുന്നത്. എന്താണന്നു അറിഞ്ഞു കൂടാ ഞാന്‍ ആകപ്പാടെ അടക്ക വലിപ്പം ഉള്ളകൊണ്ടാനോന്നും അറിയില്ല മറ്റാരോടും ഇല്ലാത്ത ഒരു വാത്സല്യം ആ കണ്ടക്ടുര്‍ക്ക് എന്നോട് ഉണ്ടാരുന്നു. ഞാന്‍ സീറ്റില്‍ ഇരുന്നാ യാത്ര ചെയുന്നേല്‍ എവിടുന്നേലും ഒരു അപ്പച്ചനെയോ കാല് വയ്യാത്ത ആളെയോ കൃത്യമായി എന്‍റെ അടുത്തേക്ക് പറഞ്ഞു വിടുകയും തല്‍ഫലമായി സീറ്റ് നഷ്ടപെട്ട എന്നെ നോക്കി പുച്ചഭാവത്തില്‍ ഒരു ഇളിയും പാസ്സാക്കി പോവുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്‍റെ ഒരു ഇഷ്ട വിനോദമായിരുന്നു.  

പണ്ടെങ്ങാണ്ട്  ST കാര്‍ഡ്‌ ചോദിച്ചപോ തന്തക്കു വിളിച്ചതിന്  ഇങ്ങനെ പ്രതികാരം ചെയ്യണോഒന്നുവല്ലേലും ഞാനൊരു കൊച്ചു പയ്യനല്ലേ. ദുഷ്ടന്‍..ഇന്നും ആ പരമ നാറി തന്നെ കണ്ടക്ടര്‍..
വെറുതെ അവനെ കൊണ്ട് പറയിക്കാതെ നേരത്തെ എഴുനേറ്റു നിക്കാം എന്ന് ഞാന്‍ വിചാരിച്ചു.
എന്നിട്ടും സീറ്റ് നോക്കി അവന്‍റെ ഒരു ചോദ്യം "ഇരിക്കുന്നില്ലേ..."
പോടാ നാറി.....മനസില്‍ പറഞ്ഞു...
"ഓ നമ്മളൊക്കെ ഇവിടെ നിന്നോളം ... അധികം ഇരുത്തല്ലേ ..."
നല്ല ഒരു മറുപടി പറഞ്ഞ സന്തോഷത്തില്‍ നിക്കുമ്പോള ആ നാറി എന്‍റെ ഫീലിംഗ്സെ  തൊട്ടു കളിച്ചേ..  
"അതിനു മോകളിലത്തെ കമ്പിയെ പിടിക്കാന്‍ നിനക്കെത്തുമോട...."
മനസ് മുഴ്വന്‍ ആ ചെറ്റയോടുള്ള കലിപ്പുംവിദ്വേഷവും നുരഞ്ഞു പൊങ്ങി,
കൂടെയുള്ള "അവന്‍മാര്‍" കേട്ടതില്‍ എനിക്കു വിഷമം ഒന്നും ഇല്ലാരുന്നുപക്ഷെ BCA -യിലെ റീമയുംസുമിയും അത് കേട്ട് ചിരിക്കുന്ന കണ്ടപ്പോള്‍ സഹിച്ചില്ല.

വിശന്നു കൊടല് കരിയാന്‍ തുടങ്ങി...
ബസ്സില്‍ നിന്നിറങ്ങി നേരെ അന്തോണിയുടെ കടയില്‍ നിന്നും  രണ്ടു ദിവസത്തെ പഴക്കമുള്ള മൊട്ട പപ്സും തോരണം പേപ്പര്‍ വെള്ളത്തില്‍ കലക്കിയപോലത്തെ ഡ്രിങ്ക്സും കഴിച്ചപ്പോലാണ് ശ്വാസം നേരെ വീണത്‌.
അന്തോണി...   പതിനാറില്‍ ഒരു ആറ്....(അന്തോണി പിന്നെ പറ്റു ബുക്കില്‍ തനിക്കു ഇഷ്ടമുള്ളത് എഴുതിക്കോളും  ) ഇതും പറഞ്ഞു ക്ലാസ്സിലേക്ക് ഓടുകാരുന്നു.

ഗീര്‍വാണ വീരന്‍ സുമേഷ് സര്‍ ക്ലാസ്സ്‌ എടുത്തു നശിപ്പിച്ചു കൊണ്ട് ഇരിക്കുമ്പോള ആ സന്തോഷ വര്‍ത്തമാനം ഞങ്ങള്‍ അറിയുന്നെഞങ്ങടെ കോളേജില്‍ ഒരിക്കലും നടക്കില്ല എന്ന് ഞങ്ങള്‍ കരുതിയ ക്യാമ്പസ്‌ ഇന്റര്‍വ്യൂ...
എല്ലാരുടെം മുഖത്ത് ജോലി കിട്ടിയ ഒരു പ്രതീതിഒരു സന്തോഷം.  16  സപ്ലി ഉള്ള മൈക്കളും, 12 എണ്ണം ഉള്ള ഞാനും ബാക്കി ഞങ്ങടെ ഇടയില്‍ കിടന്നു കളിക്കുന്ന ഒരു പറ്റം കൂട്ടുകാരും ജോലി ഉറപ്പിച്ച മട്ടില്‍ അഹങ്കാരികളായി മാറുകയും ചെയ്തു. പക്ഷെ ഇന്റര്‍വ്യൂ കോളേജില്‍ വച്ചല്ലപാലയില്‍ അര്‍ബന്‍ ബാങ്കിന്‍റെ മുകളിലത്തെ നിലയില്‍. അപ്പൊ നാളെ ക്ലാസ്സില്‍ വരേണ്ട കാര്യം ഇല്ല . പിന്നെയുള്ള കൂട്ടായ ചര്‍ച്ചയില്‍ പലരും പല ആശയങ്ങളും ഉന്നയിച്ചു എങ്കിലും ഇന്റര്‍വ്യൂ കഴിഞ്ഞാല്‍  കല്ലെപ്പള്ളി ഷാപ്പീന്ന് കള്ളും  കപ്പേം എന്നുള്ള  ഗോപല്ജിയുടെ ആശയത്തെ എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ആ തീരുമാനത്തില്‍ സഭ പിരിച്ചു വിടുകയം  ചെയ്തു.

കാലത്ത് തന്നെ കുളിച്ചു റെഡി ആയി ഷാപ്പിലേക്ക് അല്ല ഇന്റര്‍വ്യൂവിനു ചെന്നു. നമ്മടെ  കോളേജ്  മുഴവന്‍ ഉണ്ടല്ലോ. മൈക്കിളിന്റെ ഇരുപ്പു കണ്ടാല്‍ തോന്നും അവനാ   ഇന്റര്‍വ്യൂ നടത്തുന്നെന്നു. തെണ്ടി 16 സപ്പ്ലി ഉണ്ട് എന്നിട്ടും എന്തോരഹങ്കാരം. ജോലിക്കാര്യം വന്നതോടെ എല്ലാരും പരസ്പരം ശത്രുക്കളെ പോലെ പെരുമാറാന്‍ തുടങ്ങി. ഗോപാല്‍ജി രാവിലെ തന്നെ രണ്ടു കീറിയേച്ച വന്നെക്കുന്നെ എന്ന് തോന്നുന്നു.  

ഒരു സുന്ദരിക്കോത വന്നു ഏല്ലാര്‍ക്കും ഓരോ ഫോം തന്നുഇനിം ഗ്രൂപ്പ്‌ തിരിക്കും അത്രേ..അപ്പൊ ഒറ്റയ്ക്ക് ഒറ്റക്കല്ല ഇന്റര്‍വ്യൂഹാവു..പകുതി ടെന്‍ഷന്‍ ഒഴിവായി. ഞാനും മൈക്കിളുംഗോപല്‍ജിയും പിന്നെ നമ്മടെ കല്ലേപ്പള്ളി ഷാപ്പ്‌  ടീം മിക്കവരും ഒറ്റ  ഗ്രൂപ്പില്‍. ഇവന്മാര്‍ക്ക് നമ്മളെ മനസിലായോഅല്ലേല്‍ ഇങ്ങനെ ഒത്തു വരുമോ?  

ഞങ്ങളെ ഒരു റൂമിലേക്ക്‌ വിളിച്ചു...അവിടെ ഞങ്ങളെ കാത്തു ഒരു നോര്‍ത്ത് ഇന്ത്യക്കാരന്‍ ആണന്നു തോന്നുന്നുസ്വയം മഹേഷ്ജി എന്ന് പരിചയപെടുത്തിയ ആള്‍ കുറച്ചു നേരം ചില വാചക കസര്‍ത്തുകള്‍ ഒക്കെ കാഴ്ച വച്ചെങ്കിലും,മൈക്കിളിന്റെ ഉച്ചസ്ഥായിലുള്ള ഒരു കോട്ടുവാ അദ്ദേഹത്തിന് ഞങ്ങളെ പറ്റി നല്ല മതിപ്പുളവാക്കുകയും തല്‍ഫലമായി "introduce yourself " എന്നാ കലാ പരിപാടിയിലേക്ക് കടക്കുകയും ചെയ്തു.   

ഇങ്ങനെ ഒരു കലാപരിപാടി എല്ലാ ഇന്റര്‍വ്യൂവിനും ചോദിക്കാറുള്ള കൊണ്ട്  ഞങ്ങള്‍ എല്ലാവരും വളരെ പ്രിപയര്‍ ആയിരുന്നു. പക്ഷെ ഗോപാല്‍ജി കാലതത്തെ കെട്ടു വിടാത്ത കൊണ്ടാണോ എന്തോ ഹോബീസ് പറഞ്ഞ കൂട്ടത്തില്‍ "drinking " എന്ന് പറഞ്ഞോ ഈശ്വരാ ..വാളു വച്ചില്ലല്ലോ ഭാഗ്യം.  

അങ്ങനെ പരിപാടിയുടെ അവസാന ഘട്ടത്തിലേക്ക്  കടന്നു. എല്ലാം വളരെ ജോര്‍ ആയിരുന്നു പക്ഷെ  മുഴ്വന്‍ സമയവും മഹേഷ്ജി തന്നെ സംസാരിച്ചത് കൊണ്ട് ഞങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനം മുഴ്വന്‍ പ്രകടിപ്പിക്കാന്‍ സാധിച്ചില്ല എന്നൊരു  കുന്ടിതം ഇല്ലാതില്ല. പുള്ളി ലിസ്റ്റ് എടുത്തിട്ടുണ്ട് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ട് പിന്നെ അറിയിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഓരോരുത്തരായി കളം വിടാന്‍ തുടങ്ങി. അവസാനം ഇറങ്ങാന്‍ നിന്നത് ഞാനും മൈക്കളും ആരുന്നു. പുള്ളിയെ എങ്ങനെ impress ചെയ്യിക്കാം എന്ന് കൂലംകഷമായി  ചിന്തിച്ചു കൊണ്ടാണ് ഞാന്‍ അടുത്തേക്ക് ചെന്നത്, മൈക്കള്‍ എന്നേം പുള്ളിക്കാരനേം മാറി മാറി നോക്കുന്നുണ്ട്..

ഞാന്‍ രണ്ടും കല്പിച്ചു അങ്ങ് ചോദിച്ചു, 
"May I Know Your good name please "

സംസാരത്തിനിടെ ഒരു നൂറു പ്രാവശ്യം എങ്കിലും "I 'm മഹേഷ്ജി" എന്ന് പറഞ്ഞ മനുഷ്യനോടാണ് ഞാന്‍ ഈ കൊടും ചോദ്യം ചോദിച്ചത്.  

എന്നാലും സമനില വിടാതെ "I  am  mahesh you can call me മഹേഷ്ജി" എന്ന് പറഞ്ഞ ആ മനുഷ്യനെ ഞെട്ടിച്ചു കൊണ്ടാണ് എന്‍റെ പുറകില്‍ നിന്ന മൈക്കള്‍ ആ ചോദ്യം ചോദിച്ചത് 

"Also your good name please sir"

ഈ ചോദ്യം കെട്ടു കണ്ണ് തള്ളിയിരിക്കുന്ന മഹേഷ്ജിയേം, എന്‍റെ ഇംഗ്ലീഷ് എങ്ങനെ ഉണ്ട് എന്ന് ഭാവത്തില്‍ എന്നെ നോക്കുന്ന  മൈക്കിളിന്റെയും   മുഖം 
ഈശ്വര ഞാന്‍ എങ്ങനെ മറക്കും. 

കല്ലെപ്പള്ളി ഷാപ്പിലേക്ക് ഓടുകാരുന്നു, ഗോപാല്‍ജി വീഴും മുന്‍പേ ഈ വിവരം അറിയിക്കാന്‍ ...










         



13 comments:

Unknown said...

good,nostalgia feeling

Unknown said...

Kollam. Pakshe kurachu neendu poyonnoru samshayam.

sreejith said...

kollaam nallaa mattam undu........

Unknown said...

aliya aliyan nayam vyaktham akiyal kollam.who is gopalgi??and who is michael??pinne arada iee sumesh sir.
kollam nanayirunu pothuve..keep it up.

Rinosh said...

kollaam.. ninakke yaatoru maattavum illa...

പ്രവീണ്‍ said...

"ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി യാതൊരു സാദ്രശ്യവും ഇല്ല. സാദ്രശ്യം തോന്നുന്നെങ്ങില്‍ അത് യാദ്രിശ്ചികം മാത്രം. "

ഒഴാക്കന്‍. said...

praveen, ezuthu nannayirikkunnu..

pakshe ending athra angu ponilla..... iniyum shramikku idakku varaam vayikkam

രഞ്ജിത് വിശ്വം I ranji said...

സംഭവം കലക്കി പ്രവീണ്‍.. എഴുതി ഒന്നു വായിച്ച് എഡിറ്റു ചെയ്തതിനു ശേഷം പോസ്റ്റിയാല്‍ കുറെക്കൂടി നന്നാവും.. സത്യം :-)

Unknown said...

Kalakki Machu... Iniyum ithupole vallom cheyyan thonniyal dayavu cheithu kadhapathrangalkku original peru nalkaruthu...Sasi enno Babu enno okke kodukkam... Allathe Sajjev ennum Prasanth ennum okke kodukkan thonnalleee...

അരുണ്‍ കരിമുട്ടം said...

ഈ ചോദ്യം കെട്ടു കണ്ണ് തള്ളിയിരിക്കുന്ന മഹേഷ്ജിയേം, എന്‍റെ ഇംഗ്ലീഷ് എങ്ങനെ ഉണ്ട് എന്ന് ഭാവത്തില്‍ എന്നെ നോക്കുന്ന മൈക്കിളിന്റെയും മുഖം
ഈശ്വര ഞാന്‍ എങ്ങനെ മറക്കും.

കല്ലെപ്പള്ളി ഷാപ്പിലേക്ക് ഓടുകാരുന്നു, ഗോപാല്‍ജി വീഴും മുന്‍പേ ഈ വിവരം അറിയിക്കാന്‍ ..
ഹ..ഹ..ഹ
കണ്ടക്ടറുടെ ചൊദ്യവും ഇതും എല്ലാം കലക്കി

Unknown said...

marrumakane..sathyam parayatte, nannayittu chirikkan patty...very good!!!

പ്രവീണ്‍ said...

അജി: സന്തോഷം
വന്ദന: ആണൊ.. എല്ലാം എന്നിട്ടും പറയാൻ പറ്റിയില്ല
ശ്രീജിത്തെ: അഭിപ്രായത്തിനു നന്ദി..
അനീഷ്: നീ ഇങ്ങനെ ഇതൊക്കെ പച്ചക്കു ചോദിക്കാതെ..
റിനൊഷെ: ഒരൊരൊ അഭിപ്രായങ്ങൾ
ഒഴാക്കൻ: നന്ദി..ഇടക്കിടെ ഇതിലെ വരൂ..ഒരോ ചായ കുടിച്ചു പോകാം
രഞ്ജിത്: സന്തോഷം ആയി..ഇവിടെ ഒന്നു വന്നല്ലൊ..
സജീവ്: എന്റെ സജീവെ അങ്ങനെ ഒക്കെ ഇടാൻ പറ്റുമൊ? നമ്മളെ കൊന്നു കറി വക്കില്ലേ എല്ലാരും..
അരുൺ കായംകുളം: നന്ദി..ഇടക്കിടെ വരണേ....
ബോബി അമ്മാവൻ: എനിക്കും സന്തോഷം ആയി..

വിഷ്ണു | Vishnu said...

"മേ ഐ നോ മൈ നെയിം" എന്ന് ചോദിചില്ലലോ ഭാഗ്യം ;-)