ജീവിത യാത്രയില്‍ അപൂര്‍വ്വം സംഭവിക്കുന്ന ചില നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

Thursday, January 28, 2010

ലാടവൈദ്യന്‍



ടപ്പേ...വലിയൊരു ശബ്ദം കേട്ടാണ് ഞാന്‍ രാവിലെ എഴുനേറ്റു മുറ്റത്തേക്ക് ചെന്നത്. അച്ഛന്‍ വലിയ  ഒച്ചയില്‍ അമ്മയെ ശകാരിക്കുന്നത് അകലേന്നെ കേള്‍ക്കാം.
"ഒരു നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട് വഴീക്കുടെ കൊണ്ട് വരുന്ന ഒരു സാധനോം മേടിക്കരുതെന്നു..അതെങ്ങനാ പറഞ്ഞാല്‍ കേള്‍ക്കത്തില്ലല്ലോ."
ഒരു പൊട്ടിയ ബക്കറ്റുമായി അച്ഛന്‍ നില്‍പ്പുണ്ട് അടുത്ത് ഒന്നും മിണ്ടാതെ അമ്മയും.

"വഴീക്കുടെ കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരം വളരെ കുറവാരിക്കും. അത് കൊണ്ടാ അവര്‍ക്കത് വില കുറച്ചു വില്‍ക്കാന്‍ പറ്റുന്നെ മനസ്സിലായോ.."
അമ്മ കുറ്റബോധം കൊണ്ട് യന്ത്രമായി നില്‍ക്കുകയായിരുന്നു..

എത്രയോ പ്രാവശ്യം പറഞ്ഞ കാര്യം തന്നെയാ അച്ഛന്‍ വീണ്ടും പറയുന്നേ എന്നോര്‍ത്തപ്പോള്‍ ചിരിയാണ് വന്നത്..രാവിലത്തെ ഉറക്കം നഷ്ടപെട്ട വിഷമത്തില്‍ ഞാന്‍ തിരിച്ചു റൂമിലേക്ക്‌ നടന്നു.

അമ്മ അങ്ങനെ ആണ് ഏത് വഴി കച്ചവടക്കാര്‍ വന്നാലും അമ്മ എന്തെങ്ങിലും വാങ്ങും..അധികം താമസിയാതെ അത് കേടാകുവേം ചെയ്യും
അച്ഛനാണേല്‍ നേരെ തിരിച്ചും...വില്‍ക്കാന്‍ വന്നവനുമായി അതിന്റെ ഗുണനിലവാരത്തെ പറ്റി തര്‍ക്കിച്ചു അവനെ കൊണ്ട് ആ പണി തന്നെ നിര്തിച്ചേ അച്ഛന്‍ വിട്ടിരുന്നുള്ളൂ..

ഹാച്ച്ഹീ...ഹാച്ചീ..ഞാന്‍ തുമ്മല്‍ തുടങ്ങി രാവിലെ എഴുനേറ്റു പോയാല്‍ പിന്നെ എനിക്കു ഭയങ്കര തുമ്മല്‍ ആണ്.
ഹോ ഈ ചെറുക്കന്റെ തുമ്മല്‍ കൊണ്ട് ഞാന്‍ തോറ്റു അതിനെ നല്ല ഒരു ഡോക്ടറിനെ കാണിക്കണം..ആകെയുള്ള ഒരാണ്‍കൊച്ചാ അതിങ്ങനെ തുമ്മി കൊണ്ട് നടന്നാല്‍ ശരിയാവത്തില്ല..അമ്മ
പറഞ്ഞ് നിര്‍ത്തും മുന്‍പ് വന്നു അച്ഛന്‍റെ കമ്മന്റ്
അതെങ്ങനാ വല്ല മരുന്നും മേടിച്ചു കൊടുത്താല്‍  kazikkuvo.

പല ഡോക്ടര്‍മാരേം കാണിച്ചു ഓരോരുത്തരും ഓരോ അഭിപ്രായം പറയും..
ഒരാള്‍ പറഞ്ഞു മൂക്കിന്റെ പാലം ചെരിഞ്ഞാ അത് കൊണ്ടാണ്..വേറൊരാള്‍ പറഞ്ഞു കാലത്തെ എഴുനേക്കണ്ട അതെ ഉള്ളു ഇതിനൊരു പ്രതിവിധി.
എന്തോ എനിക്ക ഡോക്ടറെ ക്ഷ ബോധിച്ചു..
അങ്ങനെ എല്ലാരുടേം സമ്മതത്തോടെ രാവിലെ കിടന്നുറങ്ങുക ഒരു വല്ലാതെ സുഖം തന്നെ.




മറ്റൊരു ദിവസം അചന്റെ ഉച്ചത്തിലുള്ള തമിഴ് കേട്ടാണു ഞൻ കണ്ണു തുറന്നതു. ഞാനും കൂടി അങ്ങൊട്ടു ഇറങ്ങി ചെന്നപ്പൊൾ അച്ചന്റെ തമിഴ് പേച്ചു കൂടി. ഏതൊ ഒരു തമിഴൻ, കയ്യിൽ ഒരു ഭാണ്ടകെട്ടും ഉണ്ടു അചന്റെ തമിഴ് കേട്ടു വായും പൊളിചു നിക്കുവാ. അയാൾ തിരിച്ചു തമിഴ് കലർന്ന മലയാളം ആണു പറയുന്നെ.

എന്നതാ അച്ചാ ഈ പറയുന്നെ...
മലയാളത്തിൽ പറഞ്ഞാൽ അയാൾക്കു മനസ്സിലാകുമല്ലൊ.

“തമിഴന്മാരൊടു തമിഴിൽ സംസാരിച്ചാൽ അവർക്കു നമ്മളൊടു ഇഷ്ടം കൂടുമത്രെ

നമ്മളെ അവര്‍ കൂട്ടത്തില്‍ ഒരുത്തനായി കാണും"
ഇത് അച്ഛന്‍ എന്നോട് രഹസ്യമായി പറഞ്ഞതാ..


"അല്ല അതൊക്കെ ഇരിക്കട്ടെ ഇയാള്‍ ആരാ ..."
"എടാ ഇയാള്‍ ഒരു ലാടവൈദ്യനാ ഇയാളുടെ കയ്യില്‍ നിന്‍റെ തുമ്മലിനും ജലധോഷതിനുമുള്ള മരുന്നുണ്ട്.  ഇവരീ കാട്ടീക്കുടെ ഒക്കെ നടക്കുന്നവരാ സകല പച്ചമരുന്നും ഇവരുടെ കയ്യില്‍ കാണും. നമക്കൊന്നു പരീക്ഷിച്ചു നോക്കാം എന്താ..."


എനിക്ക ലാടവൈദ്യനെ അത്ര ബോധിച്ചില്ല. ഒന്നാമതെ ഇയാള്‍ തരുന്ന മരുന്നെങ്ങാന്‍ കഴിച്ചു അസുഖം മാറിയാല്‍ പിന്നെ കാലത്തെ കിടന്നുറങ്ങുന്ന കാര്യം വല്യ കഷ്ടാകും.
പിന്നെ മൊത്തത്തില്‍ അയാളെ കണ്ടാല്‍ ഒരു വശ പിശക് ലുക്കാ..


അച്ഛനാണേല്‍ ഭയങ്കര വിശ്വാസത്തില്‍ നിക്കുവാ.


"അപ്പൊ ഈ മരുന്നൊക്കെ ഉണ്ടാക്കി കയ്യില്‍ വച്ചിരിക്കുവാണോ? "ഞാനെന്‍റെ ഒരു സംശയം ചോദിച്ചു.
അല്ല തമ്പീ...തമ്പീ കയ്യേ കാട്ട്...
കുറച്ചു നേരം കണ്ണടച്ച് ധ്യാനിച്ച് കൊണ്ട് അയാള്‍ എന്‍റെ പള്‍സ്‌ നോക്കി.
"തമ്പീ ഉങ്കള്‍ക്ക്‌ വാത കഫ്  പിത്ത ദോഷങ്ങള്‍ ഉണ്ട്..
പേടി വേണ്ട എന്‍ കയ്യില്‍ മരുന്നിരിക്ക്.
ഞാന്‍ ഒരു ചെരിയ കുറിപ്പ് തരാം അന്ത മരുന്തെല്ലാം വെളിന്നു വാങ്കണം.
ബാക്കി മരുന്തെല്ലാം എന്‍ കയ്യില്‍ ഇരിക്ക്."


ലിസ്റ്റ് കിട്ടിയ പടി അച്ഛന്‍ പുറത്തേക്കു പോയി. അമ്മയും അനിയത്തീം എല്ലാം കണ്ടോണ്ടു നിക്കുവാരുന്നു.
"അമ്മെ ഇയാളെ കണ്ടിട്ട് ഒരു കള്ള ലക്ഷണമുണ്ട്. അയാളുടെ വായില്‍ നിന്നും ഭയങ്കര ഗ്രാംബുവിന്റെ  മണം. സാധാരണ വെള്ളമടി കഴിഞ്ഞു മണം പുറത്തു വരാതിരിക്കാനാണ് ആള്‍ക്കാര്‍ വെറുതെ ഗ്രാമ്പൂ കഴിക്കുന്നെ"
ഞാനെന്‍റെ പൊതുവിജ്ഞാനം അമ്മയോട് പങ്കുവെച്ചു.
"ഏയ് നിന്‍റെ അച്ഛനെ അങ്ങനെ വല്ലോം പറ്റിക്കാന്‍ പറ്റുവോ ഗ്രാമ്ബൂവിന്റെ ഒന്നും
മണം ആവത്തില്ല. കയ്യില്‍ മുഴ്വന്‍ പച്ചമരുന്നുകളല്ലേ പച്ചമരുന്നു..അതിന്‍റെ മണം ആയിരിക്കും."
എന്നാ അതിന്‍റെ ആരിക്കും ഞാനും  വിചാരിച്ചു  ...


അല്‍പ സമയങ്ങല്‍ക്കകം അച്ഛന്‍ സാധനങ്ങളുമായി എത്തി. ഇത്ര രാവിലെ കട തുറക്കുമോ എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ എല്ലാരും  ചിരിച്ചു കൊണ്ട് ക്ലോക്കില്‍ നോക്കിയാണ് മറുപടി പറഞ്ഞത്.   ഞാനും ചിരിച്ചു പോയി സമയം 10 മണി.


അപ്പൊ എല്ലാ സാധനങ്കളും ഇരിക്ക്.. എന്‍ കയ്യില്‍ കുങ്കുമപ്പൂ, ആടലോടകം, etc   ..
എന്തൊക്കെയോ കുറെ സാധനങ്ങള് അയാള്‍ എടുത്തു നിരത്തുന്നുണ്ടാരുന്നു...
കുങ്കുമപ്പൂ എന്ന് കേട്ടപ്പോ അച്ഛന്‍റെ മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു...


"അച്ഛാ ഇതാണോ കുങ്കുമപ്പൂ..."
"പിന്നെ കണ്ടാല്‍ അറിയില്ലേ .."
"ഞാന്‍ കണ്ടിട്ടില്ല അച്ഛന്‍ കണ്ടിട്ടുണ്ടോ? "
"ഞാനും കണ്ടിട്ടില്ല എന്നാലും ഇതാരിക്കും...ഇതൊക്കെ ഇവന്മാരുടെ കയ്യില്‍ കാണുമെടാ.."
പിന്നെ ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല. "വിശ്വാസം അതല്ലേ എല്ലാം.."    


അയാള്‍ ഈ സാധനങ്ങള്‍ എല്ലാം ആയിട്ടു അടുക്കളേല്‍ കയറി
പിന്നെ മരുന്നുണ്ടാക്കലിന്റെ രണ്ടു മണിക്കൂറുകള്‍.


കുറെ ഇളക്കലിനും അനക്കലിനും ശേഷം മരുന്ന് വാങ്ങി ഒരു ഹോര്‍ലിക്ക്സ് "കുപ്പിയിലാക്കി". ഒരു തരം ലേഹ്യം പോലെ ഒക്കെ ഇരിക്കും കണ്ടാല്‍.


തമ്പീ നല്ല പ്രാര്‍ത്ഥിച്ചു വാങ്കിചോളൂ...daily ഒരു  teaspoon ..അത് പോതും.
അപ്പുറം നാന്‍ വരാ..സാമിക്ക് ഒരു 1500 രൂപ ദക്ഷിണ തന്നോളൂ..


ഇത് കേട്ടതും അച്ഛന്‍റെ മുഖത്തെ രക്തം മുഴ്വന്‍ വാര്‍ന്നു പോയി.
അല്ല വൈദ്യാ ഇത്രേം തുകയകുമോ?   ( അച്ഛന്‍ കുറെ നേരം കൂടി നല്ല മലയാളം പറയുന്ന കേട്ട് കണ്ണ് നിറഞ്ഞു പോയി).


സാമീ ഇതില്‍ കള്ളത്തരമില്ല എല്ലാം റൊമ്പ വിലയുള്ള മരുന്ന്.
ഇത് ഇങ്കയെല്ലാം കിടക്കമാട്ട..കുങ്കുമപ്പൂ എന്നാ വിലാ തെരിയുമാ?


ഞങ്ങള്‍ എല്ലാം തല കുലുക്കി..അച്ഛനും ...
ഞാനാ മരുന്ന് പല ദിവസം കഴിച്ചു...
എന്നും അച്ഛന്‍ വന്നെന്നെ രാവിലെ വിളിക്കും..
എഴുനെട്ടാല്‍ അപ്പൊ തുടങ്ങും തുമ്മല്‍..
പിന്നെ പിന്നെ അച്ഛന്‍ എന്നെ വിളിക്കാതായി...


 ടപ്പേ...വലിയൊരു ശബ്ദം കേട്ടാണ് ഞാന്‍ രാവിലെ എഴുനേറ്റതു...
ഈ   പ്രാവശ്യം അത് അടുക്കളേല്‍ നിന്നരുന്നു. 
ഞാന്‍ ചെന്നപ്പോള്‍ കാണുന്ന കാഴ്ച 
പൊട്ടിയ ലേഹ്യ കുപ്പി നിലത്തു കിടക്കുന്നു  ...വളരെ വിഷാദ ഭാവത്തില്‍ അച്ഛനും അടുത്ത് അമ്മയും നില്‍പ്പുണ്ട്.  


"ഈ വഴീക്കുടെ കൊണ്ടുവരുന്ന സാധനങ്ങള്‍ ഒന്നും മേടിക്കരുത് 
അതിനു ഗുണ നിലവാരം വളരെ കുറവാരിക്കും" 


"പക്ഷെ ഈ പ്രാവശ്യം ഈ ഡയലോഗ് അമ്മയുടെ വകയാരുന്നു എന്ന് മാത്രം " 




      
 








13 comments:

Unknown said...

nannayitundu....ninte ee kazhivinte munnil njan muttu madakunnu...evidunnum copy adichathalla ennu viswasikunnu..viswasam athalley ellam !!!!!!

Unknown said...

alenkilum ivanu pande copy adikuna padivu ulatha.nee athi samarthamayi iee krithyam nirvahichirikunu."kannadachu poocha palu kudichal poochayude vicharam arum kanunilanna" nee enada ini onnu nanavuka.

Sreeja said...

edaa ...nee nammude ezhuthu parambaryam kaathu...

Unknown said...

Praveen.......
blog nammayittund,bucket alpam over ayuunn oru samshayam.

Kesavan Nair said...

kollameda nee ezhuthi thelinju :)
enikk pinne achantem ammedem dialogues cinema kanunnapole cinemascopil kaanam ennoru gunavum und :)

Unknown said...

gud

അരുണ്‍ കരിമുട്ടം said...

കലക്കീട്ടോ
മലയാളം കുറേ നേരം കൂടി അച്ഛന്‍ പറഞ്ഞപ്പോ കണ്ണ്‌ നിറഞ്ഞു എന്ന വരിക്ക് ഒരു കൈ കൊട് :)

veena said...

"avar nammale kootathil oruthanayi kanum" ithu achan ennodu rahasyamayi paranjatha...... athu kalakki....nammude achante oru karyam hehe.....!!!!!

cloth merchant said...

പ്രവീണ്‍,
എഴുത്ത് നന്നായിട്ടുണ്ട്.തുടരുക.പരിണാമഗുപ്തി /ഗുസ്തി കൊള്ളാം.
bejoy

Unknown said...

Eda ite nammal ramapurathe padichapol serikum undaya sambhavam alle.. pakshe anne ee sambavatine itra masala illayirunallo.. entayalum kollaam.. nee itra valiya ezhutukaran akum enne njan ottum pratikshicihlla..

പ്രവീണ്‍ said...

അര്‍ച്ചന: നീ പറഞ്ഞത് സത്യമാ ..ഞാന്‍ ഇത് അടിച്ചു മാറിയത് തന്നാ..
പക്ഷെ എന്‍റെ വീട്ടീന്ന് തന്നാന്നെ ഉള്ളു. താങ്ക്സ് കമന്റ്‌ ഇട്ടതിനു.

അനീഷ്‌: അളിയാ നീ അതൊക്കെ ഓര്‍മിപ്പിക്കാതെ...

ശ്രീജ ചേച്ചി: നന്ദി നിങ്ങളൊക്കെ വേണം എന്നെ പ്രോത്സാഹിപ്പിക്കാന്‍

അജി: ഞാനിനി ഒന്ന് മാറ്റി പിടിക്കാം ...

കേശവന്‍ നായര്‍ : അത് കൊള്ളാം..നന്ദി വീണ്ടും വരികാ.

ഷിബി: നന്ദി ...
അരുണ്‍ കായംകുളം: സന്തോഷമായി നിങ്ങളെ പോലുള്ള ഒരു മഹാരഥന്റെ കയ്യില്‍ നിന്ന് കിട്ടുന്ന ഓരോ പ്രോത്സാഹനങ്ങളും വീണ്ടും ഇവിടെ പോസ്റ്റുകള്‍ ചെയ്യാന്‍ ഉള്ള പ്രചോദനമാണ്.. നന്ദി ഈ എളിയ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.

വീണ: ഹ ഹ...അച്ഛന്‍ ഒരു സംഭവം അല്ലെ ...
ക്ലോത് മെര്‍ച്ചന്റ്: നന്ദി ബിജു അമ്മാവാ...അനുഗ്രഹിക്കണം.
റിനോഷ്: നീ ഇതൊക്കെ ഓര്‍ക്കുന്നുണ്ടോ? എന്നാല്‍ നിനക്കയക്കത്തില്ലരുന്നു .

Unknown said...

Ithu kollatto.. velyammedem velyachantem dialogues kalakki!!

ധനേഷ് said...

“ഞാനും കണ്ടിട്ടില്ല എന്നാലും ഇതാരിക്കും“,
“അച്ഛന്‍ കുറെ നേരം കൂടി നല്ല മലയാളം പറയുന്ന കേട്ട് കണ്ണ് നിറഞ്ഞു പോയി“
;-)

സിം‌പിള്‍ ഭാഷയില്‍ രസകരമായി എഴുതിയിരിക്കുന്നു...

എനിക്കിഷ്ടപ്പെട്ടു!!!