ബംഗ്ലൂര് ഇപ്പോള്‍ ബംഗളൂരു ...ഐ ടി ഉദ്യോഗാര്്ഥികളുടെ സ്വപ്ന നഗരം. ഞാനും ജോലി തേടി എത്തിപെട്ടത് ഈ മഹാ നഗരത്തില്‍ തന്നെ. അമ്മയുടെ ഒരു കസിന്റെ കൂടെയാണ് ഞാന്‍ താമസം തരപെടുത്തിയത്. എല്ലായിടത്തും കാള്‍ സെന്റര്‍ ജോബുകളുടെ മഹാ പ്രളയം. ഒരു ഇലക്ട്രോണിക്സ് ബിരുദ ധാരിയായ എനിക്ക് പറ്റിയ ജോലികളൊന്നും കാണാനായില്ല. എങ്കിലും പ്രതീക്ഷയോടെ എന്നും പേപ്പര്‍ നോക്കുക്ക ഒരു പതിവായിരുന്നു. അങ്ങനെ ഞാനും കാള്‍ സെന്റെര് ജോബുകളിലേക്ക് തിരിഞ്ഞു. അല്ലാതെ നിവൃത്തിയില്ലരുന്നു എന്നതാണ് സത്യം. പിന്നെ ആകെയുള്ള timepass സിനിമ കാണല്‍ ആയിരുന്നു. കടുത്ത ഒരു മോഹന്‍ലാല്‍ ഫാന്‍ ആയ ഞാന്‍ ലാലേട്ടന്റെ എല്ലാസിനിമകളും വിടാതെ കാണുമായിരുന്നു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ "a die hard mohanlal fan "
എന്നും സ്ഥിരം കേള്‍ക്കുന്ന ചോദ്യങ്ങള്‍, ജോലി ആയോ? ജോലി ആയോ?ഉത്തരം പറഞ്ഞു ഞാനും എന്റെ അച്ഛനമ്മമാരും ഒരുപാടു വിഷമിക്കണ്ട എന്ന് കരുതി കാള്‍ സെന്റര്‍ എങ്കില്‍ അങ്ങനെ എന്ന് കരുതി. പക്ഷെ എല്ലായിടത്തും നമ്മുടെ ലാംഗ്വേജ് പ്രശ്നം തന്നെ. പല മിമിക്രി കാണിച്ചു സംസാരിച്ചിട്ടും എല്ലായിടത്ത് നിന്നും കിട്ടുന്ന പ്രതികരണം പതിവു തന്നെ. mothertounge influence. അവര്‍ തന്നെ അതിനൊരു ചുരുക്കെഴുത്തും കണ്ടെത്തി..MTI ആദ്യമൊന്നും മനസിലായില്ല പിന്നെ ഒരു സുഹൃത്താണ് expansion പറഞ്ഞു തന്നത്. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല പിന്നെ പിന്നെ മടുപ്പായി. ഇനിം എന്ത് എന്ന ചോദ്യം മുന്പില്. എല്ലാരും പറഞ്ഞു software testing. ഇപ്പോള്‍ അതാണത്രേ ട്രെന്‍ഡ്. അമ്മയോട് കാര്യം പറഞ്ഞു..ആ പാവം എനിക്ക് പഠിക്കാനുള്ള പണം ഉടനെ അയച്ചു തന്നു. അങ്ങനെ വളരെ ഉത്സാഹത്തോടെ ഞാന്‍ പഠനം ആരംഭിച്ചു. കൂടെ പഠിക്കുന്ന പലരും വലിയ ശമ്പളത്തില്‍ ജോലിക്ക് കേറുന്നു..ഓ ഈ പ്രാവശ്യം രക്ഷപെട്ടു ഞാന്‍ കരുതി. പക്ഷെ വലിയൊരു പ്രശ്നം ആരും പറഞ്ഞില്ല ഞാനാണേല് അന്വേഷിച്ചുമില്ല എനിക്ക് course കഴിഞ്ഞു gap ഇല്ലത്രേ. എന്ത് gap അല്ലെ..എങ്കില്‍ കേട്ടോളു.. course കഴിഞ്ഞു 2 വര്‍ഷം വരെ gap വേണം, ആ ഗ്യാപ്പില്‍ എക്സ്പീരിയന്‍സ് തട്ടി കേററിയാണത്രെ ഇവരൊക്കെ ജോലി സഘടിപ്പിച്ചത്. തകര്‍ന്നു പോയി..ഈശ്വരാ ഇതെന്തു പരീക്ഷണം .
എന്നാല്‍ എന്നെ അങ്ങനെ ഒന്നും കൈവിടാന്‍ ഈശ്വരന് തയാറായില്ല. testing course പഠിച്ചപ്പോള്‍ പരിചയപെട്ട ഒരു സുഹൃത്ത് അവന്റെ കമ്പനിയില്‍ എന്നെ റെഫര്‍ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ വളരെ നിര്‍ണായകമായ ആ സമയത്തു ഒരു ദൈവദൂതനെ പോലെ അവന് വന്നത് ശരിക്കും ഈശ്വര കാരുണ്യം തന്നെ. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കാരണവന്മാര് ചെയ്ത പുണ്യം.
എല്ലാ ദൈവങ്ങളേം മനസില്‍ ധ്യാനിച്ച് രാവിലെ തന്നെ കുളിച്ചു റെഡി ആയി ഞാന്‍ ഇന്റര്‍വ്യൂവിന് പുറപെട്ടു. ഓഫീസിന്റെ ലിഫ്റ്റ് കയറുമ്പോള്‍ മനസ്സില്‍ ആകെപ്പാടെ ഒരു വിമ്മിഷ്ടം. എന്തായിരിക്കും അവര്‍ ചോദിക്കുന്നത്. മനസില്‍ ഒരു രൂപവും ഇല്ല. എന്നെ വിളിക്കുന്നത് കാത്തു വെളിയില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എനിക്കൊരു sms ...
ഈശ്വരാ ഞാന്‍ തകര്‍ന്നു പോയി. " മദ്രാസില്‍ വച്ചു ലാലേട്ടന് ഒരു accident പറ്റിയിരിക്കുന്നു. വളരെ സീരിയസ് ആണത്രേ " വിശ്വസിക്കാന്‍ കഴിഞ്ഞില്ല . പെട്ടെന്ന് അകത്തു നിന്നും എന്റെ പേരു വിളിച്ചു. .
തകര്‍ന്ന മനസുമായി ആ interview boardന്റെ മുന്പില് ഞാന്‍ ഇരുന്നു. അവര്‍ എന്തൊക്കെയോ എന്നോട് ചോദിച്ചു ഞാന്‍ എന്തൊക്കെയോ അവരോട് പറഞ്ഞു ഒന്നും ഓര്‍മയില്ല. മനസ്സില്‍ മുഴ്വന്് ലാലേട്ടന് ഒന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു
" ok interview is over ...you wait outside " ...ങേ ...ഞാന്‍ ഞെട്ടിയുണര്‍ന്നു.
പുറത്തെത്തിയ ഞാന്‍ ആദ്യം അന്വേഷിച്ചത് ഇതിന്റെ സത്യാവസ്ഥ ആയിരുന്നു.
വെറും ഒരു കള്ളം. മെസ്സേജ് അയച്ച സേവ്യറെ ഇനിം വിളിക്കാന്‍ തെറികളൊന്നും ബാക്കിയില്ലാരുന്നു. പെട്ടെന്ന് attender പുറത്തു വന്നു എന്നെ വിളിച്ചു എന്റെ ഓഫര്‍ ലെറ്റര്‍ റെഡി ആയിരിക്കുന്നു.
സാലറി 7000 രൂപ. കണ്ണും പൂട്ടി 10,000 രൂപ കിട്ടുമായിരുന്ന ജോലി ഞാന്‍ മാത്രമാണത്രേ ഇങ്ങനെ accept ചെയ്തത് . അവരെന്നോട് സാലറി ചോദിച്ചിരുന്നോ? ഒന്നും ഓര്‍മയില്ല. എങ്കിലും ലാലേട്ടന് ഒന്നും പറ്റിയില്ലല്ലോ ...പിന്നെ ജോലിം കിട്ടിയില്ലേ...ഇതില്‍ പരം എന്ത് വേണം .
അങ്ങനെ സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു...
8 comments:
hmm njan paranjuthannapole okke thanne ezhuthiyittundu... gud job!!!
da vanna vazhi orikkalum marakkathavan aanu yathartha manushyan. so great that u rememeber all the small things happens in ur life. always u were a friend who always smiles and makes others smile.may god bless all ur future endeavours.....love deepumon
Interesting! But kindly increase the font size in your future postings. It is a pain to read it
:(
Thanks Yamini..
kollaam
ee samayath nee enikkezhuthiiya oru kath ippalum ente kayyil und :)
Mohanlal ithu vaayichal, pinne, bhai, ningallku endinu joli. Pulliningalle angu pokki pokille, onnu abinayipikkan...endaayalum nalla SWAPNAM :)
adipoli katha ithevidunnu copy adichaliyaa
Post a Comment